പട്ടാളക്കാരന്റെ വേഷത്തില്‍ ടൊവീനോ തോമസ് എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പട്ടാളക്കാരനായ ടൊവിനോ നാട്ടിലെത്തുന്നതും നാട്ടുകാരുടെ പ്രതികരണവുമാണ് ടീസറിലുള്ളത്. ഇതിന് മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ ടീസറും പാട്ടുമെല്ലാം ജനശ്രദ്ധ നേടിയിരുന്നു.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് രണ്ടാമത്തെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. സലീം കുമാര്‍, പി.ബാലചന്ദ്രന്‍, സരസ ബാലുശ്ശേരി, നിര്‍മല്‍ പാലാഴി എന്നിവരാണ് ടൊവിനോക്കൊപ്പം പുതിയ ടീസറിലുള്ളത്. സ്വപ്നേഷ് കെ നായരാണ് എടക്കാട് ബറ്റാലിയന്‍ 06 സംവിധാനം ചെയ്യുന്നത്.
സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വഹിച്ചു. കൈലാസ് മേനോന്റേതാണ് സംഗീതം.
Discussion about this post