അച്ഛന് സെയ്ഫ് അലിഖാന്റെ രണ്ടാം വിവാഹ സമയത്ത് അമ്മ അമൃത സിങിന്റെ പ്രതികരണങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മകളും ബോളിവുഡ് താരവുമായ സാറാ അലിഖാന്. ടെലിവിഷന്‍ അവതാരികയും നടിയുമായ അമൃത സിങ് ആയിരുന്നു സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ.
ഇവരുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സെയ്ഫ് 2012 ഒക്ടോബര്‍ 16ന് കരീന കപൂറിനെ വിവാഹം കഴിച്ചത്. ഈ വിവാഹത്തെ കുറിച്ച് അമൃത സിങ് പറഞ്ഞ കാര്യങ്ങളാണ് സെയ്ഫ് അലിഖാന്റെ മൂത്ത മകളായ സാറാ അലിഖാന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഞാന്‍ ഇപ്പോഴും അന്നത്തെ സംഭവങ്ങളെ കുറിച്ച് ഓര്‍ക്കുന്നുവെന്നാണ് സാറ ഇതിനെ കുറിച്ച് പറഞ്ഞത്. ‘അച്ഛന് കരീനയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അമ്മയ്ക്കൊപ്പം പോയി ലോക്കറില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു. എന്നിട്ട് ഇതില്‍ ഏത് ഇടുമെന്ന് ചോദിച്ചപ്പോള്‍ അമ്മ ഉടന്‍ തന്നെ അബു ജാനി, സന്ദീപ് ഖോസ്ല എന്നീ പ്രശസ്ത ഡിസൈനേര്‍സിനെ വിളിച്ച് സെയ്ഫിന്റെ വിവാഹമാണ് എന്റെ മകള്‍ സാറയ്ക്ക് ഏറ്റവും മനോഹരമായ ഒരു ലഹങ്ക തന്നെ വേണമെന്ന് പറഞ്ഞു’ എന്നാണ് ഒരു അഭിമുഖത്തില്‍ സാറാ അലിഖാന് വ്യക്തമാക്കിയത്.
സുശാന്ത് സിങ് രജ്പുത് നായകനായി എത്തിയ ‘കേദാര്‍നാഥ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സാറാ അലിഖാനും. ഇപ്പോള്‍ ‘കൂലി നമ്പര്‍ 1’ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം.
Discussion about this post