പ്രശസ്ത സിനിമാ-പരസ്യ സംവിധായകന് വിഎ ശ്രീകുമാറിനൊപ്പം ജോലി ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം. അപ്ലൈഡ് ലിറ്ററേച്ചറില്‍ താല്‍പ്പര്യമുള്ള തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാന്‍ കഴിവുള്ള പ്രതിഭകള്‍ക്കാണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കുക.
ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഒരു സംഭവം സീനായി/സംഭാഷണ സഹിതം മലയാളത്തില്‍ എഴുതി info@earthandairfilms.com എന്ന മെയില്‍ ഐഡിയയിലേക്ക് അയക്കുക. തെരഞ്ഞെടുക്കുന്നവര്‍ക്ക് വിഎ ശ്രീകുമാര്‍ മേനോന് നയിക്കുന്ന എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചര്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കും. സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഇക്കാാര്യം അറിയിച്ചത്.
വിഎ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
തലയില്‍ എഴുത്തുണ്ടോ!അപ്ലൈഡ് ലിറ്ററേച്ചറില്‍ താല്‍പ്പര്യമുണ്ടോ? തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാന്‍. പുതിയ കഥകള്‍ കണ്ടെത്താന്‍. വികസിപ്പിക്കാന്‍ പ്രതിഭയുണ്ടോ? എങ്കില്‍, സിനിമ- പരസ്യ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് നയിക്കുന്ന എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചര്‍ സ്റ്റുഡിയോയിലേക്ക് സ്വാഗതം.
സംഭവം എന്തുമാകട്ടെ; അത് സീനായി/ സംഭാഷണ സഹിതം മലയാളത്തില്‍ എഴുതി അയക്കു.എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചര്‍ സ്റ്റുഡിയോയിലേക്ക് സ്വാഗതം.സംഭവം എന്തുമാകട്ടെ; അത് സീനായി/ സംഭാഷണ സഹിതം മലയാളത്തില്‍ എഴുതി അയക്കു: info@earthandairfilms.com
Discussion about this post