നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന സുരേഷ് ഗോപിയെയും ശോഭനയെയും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. പുതിയ ലുക്കിലാണ് താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള വരവ്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് ശേഷം സുരേഷ്‌ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ്, തമിഴ് ചിത്രം ഐ എന്നീ സിനിമകളിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. . ഇതിന് ശേഷം ടിവി ഷോകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനത്തിലൊരുങ്ങുന്ന ലേലം 2വിലും സുരേഷ് ഗോപി അണിയറിയില്‍ ഒരുങ്ങുകയാണ്.
Discussion about this post