ഇന്ദ്രന്‍സിനു പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി നടന്‍ ജയസൂര്യയും. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിന് അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുസ്‌കാരം നേടിയിരിക്കുകയാണ് താരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യയ്ക്ക് മികച്ച നടനെന്ന അംഗീകാരം ലഭിച്ചത്.
ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ജയസൂര്യ പ്രതികരണം അറിയിച്ചത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായാണ് ജയസൂര്യ എത്തിയത്. ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്.
സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. സ്പെയിനില്‍ നടക്കുന്ന പ്ലായ ഡെല്‍ കാര്‍മെന്‍ ചലച്ചിത്ര മേളയിലേക്ക് ഞാന്‍ മേരിക്കുട്ടി തെരഞ്ഞെടുത്തിട്ടുണ്ട്. തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍ഗണന കൊടുത്തത്. ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്.
Discussion about this post