മകന്റെ സര്‍പ്രൈസില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. ഒരു അമ്മയെ സംബന്ധിച്ചടത്തോളം മറക്കാനാകാത്ത നിമിഷങ്ങളാണ് മകന്‍ നവ്യയ്ക്ക് സമ്മാനിച്ചത്. ആ സര്‍പ്രൈസ് വിശേഷങ്ങള്‍ നവ്യ തന്നെ പ്രേക്ഷകര്‍ക്കായ് പങ്കുവെച്ചു.
മകന്‍ സായ് കൃഷ്ണയെ പരീക്ഷയ്ക്ക് കണക്ക് പഠിപ്പിക്കാന്‍ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു നവ്യ നായര്‍. എന്നാല്‍ പഠിത്തത്തിനിടയില്‍ ഇടയ്ക്കിടെ മകന്‍ അസാധാരണമായി മുകളിലത്തെ നിലയിലേക്ക് പോകുന്നത് നവ്യ ശ്രദ്ധിച്ചിരുന്നു. അത് നവ്യയെ തീര്‍ത്തും അസ്വസ്ഥയാക്കി. രാത്രി എട്ട് മണി വരെ തീര്‍ത്തും സാധാരണമായി തോന്നിയ ദിവസത്തില്‍ പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചത്. നവ്യ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. മുകളില്‍ അമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കുകയായിരുന്നു മകന്‍.
പിറന്നാള്‍ നക്ഷത്രം വരുന്ന ദിവസം, തീര്‍ത്തും അപ്രതീക്ഷിതമായി, നവ്യയെ തേടി ആ സര്‍പ്രൈസ് എത്തി. നവ്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അച്ഛനും അമ്മയും എത്തിയതും നവ്യ അറിഞ്ഞിരുന്നില്ല. എല്ലാത്തിനും ചുക്കാന്‍ പിടിച്ച മകന്‍ അപ്പോള്‍ സന്തോഷിക്കുകയായിരുന്നു.
‘ വര്‍ഷങ്ങളായി ഒക്ടോബര്‍ 14നാണ് ഞാന്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ സായിക്ക് അത് പിറന്നാള്‍ നക്ഷത്രം വരുന്ന ദിവസം തന്നെ ആഘോഷിക്കണമെന്ന് നിര്‍ബന്ധമായിരുന്നു’ . നവ്യ നായര്‍ പറഞ്ഞു. ഇത്രയും നല്ലൊരു നിമിഷം സമ്മാനിച്ച സന്ധ്യ, കീര്‍ത്തന എന്നിവര്‍ക്കും നവ്യ നന്ദി പറയുന്നു. അപ്രതീക്ഷിതമായി നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
Discussion about this post