രോഗബാധിതരായ കുട്ടികളെ ചികിത്സയ്ക്കാന് ഫണ്ട് ശേഖരണത്തിനായി ബോളിവുഡ് നടി ആലിയ ഭട്ടും രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി നടത്തിയ പെയിന്റിംഗ് പ്രദര്‍ശനത്തിന് ആലിയ ഭട്ട് എത്തിയതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞു.
ചടങ്ങിനിടെ ആലിയ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആര് ട് ഫോര്‍ട് ദ ഹേര്‍ട് എന്ന പേരില്‍ നടന്ന ചടങ്ങിനിടെയായിരുന്നു ആലിയയുടെ വാക്കുകള്‍.
കളങ്കമില്ലാത്തവരായതിനാല് കുട്ടികള്‍ വേഗം സുഖപ്പെടുമെന്നാണ് താന്‍ കരുതുന്നത് എന്ന് ആലിയ ഭട്ട് പറഞ്ഞു. കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ പോസിറ്റീവ് ആണ്. അവര്‍ക്ക് മോശം സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. അവര്‍ക്ക് നെഗറ്റീവ് മാനസികാവസ്ഥയില്ല. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കാരണം അതാണെന്ന് എനിക്ക് തോന്നുന്നു- ആലിയ ഭട്ട് പറയുന്നു.
കുട്ടികള്‍ക്ക് വേണ്ടിയുള്ള മുംബയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിലായിരുന്നു ചടങ്ങ്. ചടങ്ങ് സംഘടിപ്പിച്ച ശിശുരോഗ വിദഗ്ദ്ധ സുമിത്ര വെങ്കടേഷ് ഉള്‍പ്പടെയുള്ളവരെ ആലിയ അഭിനന്ദിക്കുകയും ചെയ്തു. പെയിന്റിംഗ് പ്രദര്‍ശനത്തിലൂടെ കണ്ടെത്തുന്ന പണം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പടെയുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് തീരുമാനം.
Discussion about this post