മലയാള സിനിമാ സീരിയല്‍ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യന്‍ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷന്‍ വ്യവസായത്തില്‍ ഒരു നടിയെന്ന നിലയില്‍ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അമ്പിളി ദേവിയുെട ഏഴാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങളാണ് ഭര്‍ത്താവും നടനുമായി ആദിത്യന് ജയന് പങ്കുവെച്ചത്.
പൊങ്കാലയും മധുരം നല്കല് ചടങ്ങുമാണ് പൂര്‍ത്തിയാക്കിയത്. കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തത്.”എനിക്കു പ്രിയപ്പെട്ടവര്‍ മാത്രമുള്ള ചെറിയൊരു ചടങ്ങ്. ചില ആഗ്രഹങ്ങള്‍ പെട്ടെന്നു ചെയ്യണം. സമയം കുറവാണ്”ചിത്രങ്ങള്‍ പങ്കുവച്ച് ആദിത്യന് കുറിച്ചു.
ചടങ്ങുകളുടെ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ വീഡിയോയും ആദിത്യന് പങ്കുവച്ചിട്ടുണ്ട്. ”ഈശ്വരനു നന്ദി. ഓരോ ദിവസവും മുന്നോട്ടു പോകുന്നത് എന്റെ വടക്കുന്നാഥന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ്. കുറ്റം എന്നു പറഞ്ഞ് കൂവി കൊണ്ടു നടക്കുന്നവര്‍ ചിന്തിക്കണം എന്തിനെന്ന്. പോട്ടെ, ഇന്നത്തെ ദിവസം ഈശ്വരന് ഇരിക്കട്ടെ”വീഡിയോയ്ക്കൊപ്പം ആദിത്യന് കുറിച്ചു.
Discussion about this post