മലയാള സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും മലയാളികള്‍ക്കിടയിലും ഏറെ ആരാധകര്‍ ഉള്ള നടിയാണ് സമീറ റെഡ്ഡി. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരമായി പങ്കുവെക്കാറുണ്ട്. നടിയുടെ ഗര്‍ഭകാല ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു. ഗര്‍ഭകാലം ഇത്രയും ആഘോഷിച്ച നടി വേറെ ഇല്ലെന്ന് വേണമെങ്കില്‍ പറയാം. താരം ഇതിന്റെ ചിത്രങ്ങളും മറ്റും ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വലിയൊരു യാത്രയെ കുറിച്ചാണ് സമീറ റെഡ്ഡിക്ക് പറയാനുള്ളത്. വലിയൊരു കൊടുമുടിയിലേക്കുള്ള യാത്ര കര്‍ണ്ണാടകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മുല്ലായനഗരിയിലേക്കാണ് സമീറ റെഡ്ഡി യാത്ര ചെയ്തത്.
മകള്‍ നൈറയെയും ഒക്കത്തുവെച്ചായിരുന്നു യാത്ര. 6300ഓളം അടി ഉയരത്തിലുള്ളതാണ് മുല്ലായനഗരി കൊടുമുടി. എന്റെ യാത്രവിവരണങ്ങളില്‍ പുതിയ അമ്മമാര്‍ പ്രചോദിതരാകാറുണ്ടെന്ന് എന്ന് നിരവധി സന്ദേശങ്ങള്‍ എനിക്ക് ലഭിക്കാറുണ്ട്. എന്റെ യാത്രവിവരണങ്ങള്‍ക്ക് അങ്ങനെ പോസിറ്റീവായ പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്.
കുഞ്ഞിനെയും കൊണ്ട് യാത്രപോയത് വലിയ അനുഭവമായിരുന്നു. എനിക്ക് ദൃഢനിശ്ചയമുണ്ടായതിനാല്‍ അതില്‍ നിന്ന് എന്നെ തടയാനാകില്ലായിരുന്നു- സമീറ റെഡ്ഡി പറയുന്നു. മുല്ലായനഗരിയില്‍ നിന്നുള്ള വീഡിയോയും സമീറ റെഡ്ഡി ഷെയര്‍ ചെയ്തിട്ടുണ്ട്.
സമീറയുടെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒന്‍പതാം മാസത്തിലെ അണ്ടര്വാട്ടര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് മുന്‍പ് നിറവയറില്‍ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടവര്‍ക്ക് ചുട്ട മറുപടിയുമായി സമീറ റെഡ്ഡി രംഗത്തെത്തിയിരുന്നു.
Discussion about this post