ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തില്‍ നടന്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തിയത് വൈറലായതിന് പിന്നാലെ വിവാദത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. തന്റെ അനുവാദം ഇല്ലാതെ ആണ് സംവിധായകന്‍ ഈ വേഷം ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് ‘യഥാര്‍ത്ഥ ശക്തിമാന്‍’ മുകേഷ് ഖന്ന ഫെഫ്കയ്ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ അറിവില്ലായ്മ കൊണ്ടാണ് ആ വേഷം സിനിമയില്‍ ഉപയോഗിച്ചത് എന്ന് ഒമര്‍ ലുലു മുകേഷ് ഖന്നയോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ മുകേഷ് ഖന്നയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം എതിര്‍പ്പ് പിന്‍വലിച്ചതായി ഒമര്‍ ലുലു വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആണ് ഒമര്‍ ലുലു ഈ കാര്യം അറിയിച്ചത്. ‘ശക്തിമാന്‍’ റഫറന്‍സ് സിനിമയില്‍ ഉപയോഗിക്കാന്‍ മുകേഷ് ഖന്ന അനുവാദം നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നുമാണ് ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തങ്ങളുടെ അപേക്ഷ പരിഗണിച്ചതില്‍ അദ്ദേഹത്തോട് ഏറെ കടപ്പാടുണ്ടെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ‘ധമാക്ക’യുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പട്ടായയിലായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷെഡ്യൂള്‍. നിക്കി ഗല്‍റാണി നായികയായി എത്തുന്ന ചിത്രത്തില്‍ അരുണ്‍ ആണ് നായകന്‍. മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 15ന് തീയ്യേറ്ററുകളിലെത്തും.
Discussion about this post