മകള്‍ വേദ മേക്കപ്പ് ചെയ്ത് ഒരുക്കുന്ന ജയസൂര്യയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകളുടെ മുന്‍പില്‍ മേക്കപ്പ് ചെയ്യാനിരുന്ന തന്റെ അനുഭവം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മേക്കപ്പ് ചെയ്യാനായി ഇരുന്നപ്പോള്‍ തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് ജയസൂര്യ മകളോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഫേഷ്യല്‍ ചെയ്യുകയാണെന്നായിരുന്നു ചോദ്യത്തിന് വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്നും ജയസൂര്യ ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകള്‍ പറഞ്ഞത്.
ഉടന്‍ തമാശരൂപേണ താരം മറുപടി പറയുകയും ചെയ്തു. അമ്മയുടെ ഷോപ്പിംഗ് കഴിയുമ്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു ജയസൂര്യയുടെ ചിരി പടര്‍ത്തുന്ന ഡയലോഗ്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.