ധനുഷ് മഞ്ജു വാരിയര്‍ ജോടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം’അസുരന്റെ’ സെന്‍സറിംഗ് പൂര്‍ത്തിയായി. യുഎ’സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന്. വെട്രിമാരന് ചിത്രത്തിലൂടെയുള്ള മലയാള സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയറിന്റെ തമിഴ് അരങ്ങേറ്റ ചിത്രംകൂടിയാണ് അസുരന്.
പൊല്ലാതവന്, ആടുകളം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ധനുഷ് – വെട്രിമാരന് – ജിവി പ്രകാശ് ടീം ഒന്നിക്കുന്ന ചിത്രമാണ് അസുരന്. ഇവര്‍ക്കൊപ്പം മഞ്ജു വാര്യര്‍ കൂടി എത്തുന്നു എന്ന പ്രത്യേകതയുണ്ട് ഇത്തവണ. അതുകൊണ്ടു തന്നെ വന്‍ പ്രതീക്ഷയുമായാണ് ‘അസുരന്’ എത്തുന്നത്. ചിത്രത്തന്റെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തില്‍ മണിമേഖലൈ എന്ന കഥാപാത്രമായി മഞ്ജു എത്തുമ്പോള്‍ ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ എത്തുക. രാജദേവര്‍ എന്ന അച്ഛന് കഥാപാത്രമായും കാളി മകന് എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ’വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളില്‍ എത്തും.
.@dhanushkraja 's #Asuran censored with UA certificate #AsuranCensoredWithUA #AsuranFromOctober4th@theVcreations @VetriMaaran @gvprakash @themanjuwarrier pic.twitter.com/gC7JXTpoLR
— Sreedhar Pillai (@sri50) September 30, 2019
Discussion about this post