ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരം ‘വൈറസ്’ സ്വന്തമാക്കി. സംവിധായകന്‍ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. പുരസ്‌കാരം ആഷിഖ് അബു, തിരക്കഥാകൃത്തുകളായ മുഹ്സിന്‍ പാറായ്, സുഹാസ്, ഷറഫു എന്നിവര്‍ മുതിര്‍ന്ന സംവിധായകന്‍ കേതന്‍ മേത്തയില്‍ നിന്നും സ്വീകരിച്ചു.
Best Indian Feature Film – VIRUS#JagranFilmFestival @aashiqabu @KetanMehtaMaya #virus pic.twitter.com/fId3c7bRoH
— Jagran Film Festival (@jagranfilmfest) September 29, 2019
പത്താമത് ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലിലാണ് ‘വൈറസ്’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആസാമീസ് ചിത്രം ‘ബുള്‍ബുള്‍ കാന്‍ സിംഗി’ന്റെ സംവിധായക റിമ ദാസും ബംഗാളി ചിത്രം ‘ഗ്വാരെ ബൈരെ ആജി’ന്റെ സംവിധായിക അപര്‍ണ സെന്നും മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഗ്രീക്ക് ചിത്രം ഹോളി ബൂം ആണ് വികച്ച വിദേശ ചിത്രം.
കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലം പ്രമേയമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘വൈറസ്’. രേവതി, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ആസിഫ് അലി, പാര്‍വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബീന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്.
Discussion about this post