ട്വിറ്ററില്‍ ചിലപ്പോഴോക്കെ രസകരമായ കാര്യങ്ങളും ബോളിവുഡിന്റെ ബിഗ് ബി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലുള്ള രസകരമായ ട്വീറ്റാണ് ബച്ചന്‍ തന്റെ 3302-ാം ട്വീറ്റായി പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ നെറ്റ്‌വര്‍ക്കുകളെ കുറിച്ചുള്ള ട്വീറ്റാണ് ബച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഈ ട്വീറ്റ് പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
‘ഞങ്ങളുടെ കുട്ടിക്കാലത്ത് 3ജി, 4ജി, 5ജി തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. പകരം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് ഗുരുജിയും പിതാജിയും മാതാജിയുമൊക്കെ ആയിരുന്നു. ഇവരില്‍ നിന്നുള്ള ഒരൊറ്റ അടി മതി ഏത് നെറ്റ്വര്‍ക്കുമായി ഞങ്ങള്‍ക്ക് കണക്റ്റ് ചെയ്യാന്‍’ എന്നാണ് ബിഗ് ബി ട്വിറ്ററില്‍ കുറിച്ചത്.
ബിഗ് ബിയുടെ ഈ ട്വീറ്റ് വന്ന് ഏറെക്കഴിയും മുമ്പേ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. വളരെ സാമൂഹിക പ്രസക്തിയുള്ള കാര്യമാണ് താരം പറഞ്ഞിരിക്കുന്നത് എന്നാണ് ചിലര്‍ ഈ ട്വീറ്റിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം സെല്‍ഫിയുടെ ഹിന്ദി വാക്ക് കണ്ടെത്താന്‍ ബച്ചന്‍ നടത്തിയ ശ്രമവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
T 3302 – 🤣🤣🤣🤣🤣 .. this can be justified .. pic.twitter.com/0qezkkM97L
— Amitabh Bachchan (@SrBachchan) September 28, 2019