ഇത്തവണയും പതിവ് തെറ്റിക്കാതെ പാരീസ് ഫാഷന്‍ വീക്കില്‍ താരമായി ഐശ്വര്യ റായി. പര്‍പ്പിള്‍ നിറത്തില്‍ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രം അണിഞ്ഞാണ് താരം പാരീസ് ഫാഷന്‍ വീക്കില്‍ എത്തിയത്.
മകള്‍ ആരാധ്യയ്ക്ക് ഒപ്പമുള്ള ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി അടുത്തതായി അഭിനയിക്കുന്നത്. ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
Discussion about this post