ഹരികൃഷ്ണന്റെ കിടിലന്‍ മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരികൃഷ്ണന്‍ തിയേറ്ററുകളില്‍ ചിരിയുടെ മാല പടക്കത്തിന് തിരി കൊളുത്തിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. ഇതില്‍ പിങ്കി ആടിനേയും മാറോട് ചേര്‍ത്ത് നടക്കുന്ന ലോലനെ അത്രപെട്ടന്നാരും മറന്ന്കാണില്ല.

ഇപ്പോള്‍ ഹരികൃഷ്ണന്‍ മറ്റൊരു കഥാപത്രത്തിലൂടെയാണ് പ്രക്ഷക മുന്നില്‍ എത്തുന്നത്. ഇതില്‍ നടന്റെ
കിടിലന്‍ മേക്ക് ഓവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. അഞ്ചാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയുന്ന ചിത്രത്തില്‍ കുഞ്ചാക്കോബോബന്‍ ആണ് പ്രധാനകഥാപാത്രമായി എത്തുന്നത്.

ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര തന്നെ വേഷമിടുന്നു

Exit mobile version