ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനായി ഓണത്തിന് തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ജിബി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്തത്. സെപ്റ്റംബര്‍ ആറിന് തീയ്യേറ്ററുകളിലെത്തിയ ചിത്രം 30 ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അതിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കെപിഎഎസി ലളിതയ്ക്ക് അയച്ച് നല്‍കിയിരുന്നു.
ഇതിന് കെപിഎഎസി ലളിത നല്കിയ മറുപടിയാണ് സംവിധായകന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷത്തിലെത്തിയത് കെപിഎഎസി ലളിത ആയിരുന്നു. പോസ്റ്റര്‍ കണ്ട് തനിക്ക് കണ്ണു നിറയുന്നുവെന്നും മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരെ ഇങ്ങനൊരു പോസ്റ്റര്‍ കണ്ടിട്ടില്ലെന്നുമാണ് താരം മറുപടിയായി നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റര്‍ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോള്‍ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നല്കിയ വാക്കുകള്‍ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു. ജിബു ജോര്‍ജ്ജ്, എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. കാരണം, മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരെ ഇങ്ങനൊരു പോസ്റ്റര്‍ കണ്ടിട്ടില്ല. അതിന് അവസരം തന്ന നിങ്ങളോടുള്ള കടപ്പാട് എന്റെ മരണം വരെ കാണും.’
‘ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകള്‍ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാര്‍ക്കുമായി ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.’
Discussion about this post