തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ പ്രീ റിലീസ് ബിസിനസിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 250 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം തീയ്യേറ്ററുകളില്‍ എത്തും മുമ്പ് 197.80 കോടി രൂപയാണ് പ്രീ റിലീസ് ബിസിനസിലൂടെ നേടിയിരിക്കുന്നത്.
കേരള-2.50 കോടി, തമിഴ്നാട്- 50 കോടി, കര്‍ണാടക- 28 കോടി, ഈസ്റ്റ് ഗോദാവരി- 10.40 കോടി, വെസ്റ്റ് ഗോദാവരി- 9.20 കോടി, നെല്ലൊര്‍- 5.20 കോടി, കൃഷ്ണ- 9.60 കോടി, ഗുന്‍ടുര്‍- 11.50 കോടി, നിസാം- 30 കോടി, സെഡഡ്- 22 കോടി, നെല്ലൊര്‍- 5.20 കോടി, കൃഷ്ണ- 9.60 കോടി എന്നിങ്ങനെയാണ് പ്രീ റിലീസ് ബിസിനസ് കണക്കുകള്‍.
ഹൈദരാബാദില്‍ വെച്ച് നടന്ന ഗംഭീര പ്രി റിലീസ് ചടങ്ങിന് പുറമെ മുംബൈ, ചെന്നൈ, ബാഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലും താരങ്ങള്‍ ചിത്രത്തിന്റെ പ്രെമോഷനായി എത്തും. ചിത്രം തീയ്യേറ്ററുകളില്‍ എത്തും മുമ്പും തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങളും വിറ്റു പോയിരിക്കുന്നത്. ജെമിനി ടിവി സൗത്ത് ഇന്ത്യന്‍ റൈറ്റുകള്‍ സ്വന്തമാക്കിയത് 25 കോടിക്കാണെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സ്ട്രീമിംഗ് സ്വന്തമാക്കിയത് അമ്പത് കോടിക്കാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.