സണ്ണിലിയോണിനെ കേന്ദ്രകഥാപാത്രമാക്കി വെബ്‌സീരീസ് വരുന്നു. വാത്സ്യായന്‍ രചിച്ച കാമസൂത്രയെ ആസ്പദമാക്കിയാണ് വെബ്‌സീരീസ്.
വിവിധ ഭാഷകളികളിലായാണ് വെബ്‌സീരീസ് ഇറങ്ങുക. അതില്‍ ഇംഗ്ലീഷ് പതിപ്പിലായിരിക്കും സണ്ണി ലിയോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കാമസൂത്ര എന്ന സംസ്‌കൃത പുസ്തകത്തെ ആസ്പദമാക്കി ഇതിനുമുമ്പ് നിരവധി സിനിമകള്‍ പുറത്തു വന്നിട്ടുണ്ട്. രേഖ, ഇന്ദിരാ വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1996ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത കാമസൂത്ര, എ ടെയല്‍ ഓഫ് ലവ് കാന്‍സ് അടക്കം നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയിരുന്നു.
Discussion about this post