മിണ്ടാത്തവരുടെയും കേള്‍ക്കാത്തവരുടെയും അഭിനയം ഇനി വെള്ളിത്തിരയില്‍ കാണാം. ചിത്രം മൗനാക്ഷരങ്ങളിലെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ചിത്രം സംവിധാനം ചെയുന്നത് ദേവദാസ് കല്ലുരുട്ടിയാണ്. ഒരുപക്ഷെ ആദ്യമായാകും ബധിര, മൂക കലാകാരന്മാരെ മാത്രം അണിനിരത്തി ഒരു ചിത്രമൊരുങ്ങിയത്.
രമിത വടകര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിശബ്ദ സഹോദരങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യത്യസ്തമായ കഥയിലൂടെ വ്യക്തമായ സന്ദേശം പ്രചരിപ്പിക്കുകയുമാണ് സിനിമയുടെ ലക്ഷ്യമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post