വ്യാജ വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. ഇത്തരത്തില്‍ മരണവാര്‍ത്തയും പ്രചരിക്കപ്പെടാറുണ്ട്. സിനിമാ താരങ്ങളാണ് ഇതിന് ഏറ്റവും കൂടുതല്‍ ഇരയാവാര്. പലപ്പോഴും ഇവര്‍ വ്യാജവാര്‍ത്തയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് തുടരുക തന്നെയാണ് ചെയ്യുന്നത്. ഇപ്പോള്‍ നടി രേഖയാണ് വ്യാജ മരണവാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ജിവി പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രേഖയുടെ പ്രതികരണം.
നടി രേഖയുടെ മൃതദേഹമാണോ ഇത് എന്ന് തലക്കെട്ട് നല്കി മീശ മച്ചാല് എന്ന യൂട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയത്. വ്യാജ വാര്‍ത്ത 10 ലക്ഷം പേരാണ് കണ്ടത്. ഇതിനെതിരെയാണ് രേഖ രൂക്ഷമായി വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
‘എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാന്‍ എന്തെങ്കിലും സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. അവര്‍ മരിച്ചു പോയി. ഇവര്‍ക്ക് ഇങ്ങനെ ആയി… അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാര്‍ത്തകള്‍! എനിക്കതില്‍ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നില്ക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേര് ചോദിച്ചു, ഞാന്‍ മരിച്ചുപോയോ എന്ന്. ഞാന്‍ പറഞ്ഞു ആ.. ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്- രേഖ പറയുന്നു.
വ്യാജവാര്‍ത്തകള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ടെങ്കിലും കൃത്യമായ നടപടിക്രമങ്ങള്‍ ഇല്ലാത്തത് തന്നെയാണ് വ്യാജവാര്‍ത്തയുടെ വളര്‍ച്ചയ്ക്ക് പിന്നിലും. പലരും ജീവിച്ചിരിക്കുന്നവരെ കൊന്ന് കൊണ്ടാണ് ഇതിലൂടെ പണം ഉണ്ടാക്കുന്നത്.
Discussion about this post