ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന് നായകനായി എത്തിയ ചിത്രമാണ് മനോഹരം. ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് ചിത്രത്തിലെത്തുന്നത്. ചിത്രം ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്.
അപര്‍ണാ ദാസാണ് ചിത്രത്തില്‍ നായിക. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന് എന്ന ചിത്രത്തില്‍ ഇതിന് മുന്‍പ് അപര്‍ണ അഭിനയിച്ചിരുന്നു. മറ്റൊരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലുണ്ട്.
വിനീതിനെ പ്രധാന കഥാപാത്രമാക്കി ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ഈ ചിത്രവും സംവിധാനം ചെയ്യ്തത്. അന്‍വര്‍ സാദിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.
Discussion about this post