ജഗ്ജിത് സിങ്ങിന്റെ അതിമനോഹരമായ ‘കോയി യേ കൈസേ ബതായേ..’ എന്ന പാട്ടിന്റെ പുതിയൊരു പതിപ്പുമായി പ്രശസ്ത പിന്നണി ഗായികയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മഞ്ജരി എത്തുന്നു.
അര്ത്ഥ് എന്ന സിനിമയിലെ ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് കൈഫി അസ്മിയാണ്.
നമ്മുടേതെന്നു കരുതുന്ന സമൂഹത്തില്‍ നാം ആരുമല്ലാതാകുമ്പോള് നമുക്ക് ആകെയുള്ള ആശ്രയം നമ്മുടെ മനസ്സ് മാത്രമാണ്, ആ മനസ്സ് പാടുന്നു… എന്റെ ഈ ഒറ്റപ്പെടലിന്റെ കാരണം എന്താണ്..? എന്റേതെന്നു ഞാന്‍ വിശ്വസിച്ചതെല്ലാം എങ്ങനെ മറ്റൊരാളുടേതായി..?
സ്നേഹം നിറഞ്ഞ ഏതൊരു ബന്ധവും ജന്മാന്തര ബന്ധങ്ങളാണെങ്കില്‍ പിന്നീട് അത് എന്തുകൊണ്ട് അങ്ങനെ അല്ലാതാകുന്നു …? എന്തുകൊണ്ട് ഞാന്‍ ആരും അല്ലാതാകുന്നു…? ഇതാണ് ഗാനം അര്‍ഥമാക്കുന്നത്.
Discussion about this post