സംവിധായകരില്‍ നിന്നും തനിക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് സുര്‍വീന്‍ ചൗള. ‘ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമകളിലൊന്നില്‍ അഭിനയിക്കുന്ന സമയത്ത് അതിലെ സംവിധായകന് തന്റെ ശരീരഭാഗങ്ങളുടെ അളവ് അറിയണമെന്നു പറഞ്ഞു. 2017ല്‍ രണ്ടു ബോളിവുഡ് സംവിധായകര്‍ തന്നോട് ക്ലീവേജും തുടകളുമൊക്കെ കാണിച്ചു തരാന്‍ പറഞ്ഞു. അതു കേട്ടതും ഞാന്‍ ആ ഓഫീസ് മുറിയില്‍ നിന്നും പുറത്തു പോയി.’ സുര്‍വീന്‍ പറഞ്ഞു.
ഏക്താ കപൂറിന്റെ ടെലിവിഷന്‍ സീരിസിലൂടെയാണു സുര്‍വീന്‍ അഭിനയരംഗത്തെുന്നത്. പിന്നീട് ബോളിവുഡില്‍ എത്തുകയും ഹേറ്റ് സ്റ്റേറി 2 വിലൂടെ പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു. 2015 ലായിരുന്നു സുഹൃത്ത് അക്ഷയ് താക്കറുമായി സുര്‍വീന്റെ വിവാഹം.
Discussion about this post