കൗതുകമായ വീഡിയോകള്‍ക്ക് ആരാധകര്‍ എപ്പോഴും ഏറെയാണ്. ഇത്തരത്തില്‍ മനുഷ്യരുടെ വീഡിയോ എന്നത് പോലെ തന്നെ മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. മനുഷ്യര്‍ക്കൊപ്പം പക്ഷികളും കൂടെച്ചേരുമ്പോള്‍ ആ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാരും കൂടുതലാണ്.
അത്തരത്തില്‍ ഒരു ചെറുപ്പക്കാരനും തത്തയും തമ്മിലുള്ള ടിക് ടോക്ക് വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞുകൊണ്ടാണ് തത്ത ടിക് ടോക്കില്‍ താരമായിരിക്കുന്നത്. പിന്നണിയിലെ ശബ്ദത്തിനനുസരിച്ച് ഭാവപ്രകടനങ്ങള്ക്കൊണ്ടും അനുകരണംകൊണ്ടും ഈ തത്ത കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു.
മനുഷ്യര്‍ക്ക് മാത്രമല്ല ടിക് ടോക്കില്‍ ഞങ്ങള്‍ക്കും താരമാവാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ തത്ത. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. വളരെ രസകരമായ വീഡിയോയെ പ്രശംസിച്ചു നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
തത്ത മരണമാസ്സ് 😍😍 അതിനെ പരിശീലിപ്പിച്ച മച്ചാൻ കൊലമാസ്സ് 😇
Posted by Variety Media on Sunday, September 8, 2019
Discussion about this post