ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരം ബിഗ് ബി അമിതാഭ് ബച്ചന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.
76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിരുന്നു. വിഖ്യാത ഹിന്ദി കവി ഹരിവംശറായ് ബച്ചന്റേയും തേജീ ബച്ചന്റേയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന് ജനിച്ചത്.
1969 മുതല്‍ സിനിമാരംഗത്ത് സജീവമായ ബച്ചന് 70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയെ ഇളക്കി മറിച്ചു കൊണ്ടാണ് താരസിംഹാസനത്തിലേക്ക് എത്തിയത്. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്. ഭാര്യ ജയാ ബച്ചന്, മകന് അഭിഷേക് ബച്ചന്, മരുമകള്‍ ഐശ്വര്യ റായ് എന്നിങ്ങനെ ബച്ചന്റെ കലാപാരമ്പര്യം കുടുബാംഗങ്ങളിലൂടേയും തുടരുകയാണ്.
The legend Amitabh Bachchan who entertained and inspired for 2 generations has been selected unanimously for #DadaSahabPhalke award. The entire country and international community is happy. My heartiest Congratulations to him.@narendramodi @SrBachchan pic.twitter.com/obzObHsbLk
— Prakash Javadekar (@PrakashJavdekar) 24 September 2019