തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞ് സീരിയല്‍ താരം ശ്രീനിഷ് അരവിന്ദ്.
മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു ശ്രീനിഷിന്റെ വെളിപ്പെടുത്തല്‍.
ആദ്യ പ്രണയത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കാന്‍ അവതാരിക റിമി ടോമി ആവശ്യപ്പെട്ടപ്പോഴാണ് ശ്രീനിഷ് പ്രണയത്തെക്കുറിച്ചു മനസ്സുതുറന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോഴുള്ളത് പ്രേമമായി കൂട്ടേണ്ട, അത് അത്രയ്ക്കു ഓര്‍മയില്ല. കോളജ് കാലഘട്ടത്തിലെ പ്രണയം പറയാം. പെണ്‍കുട്ടികളുമായി ഞാന്‍ അധികം സംസാരിക്കില്ലായിരുന്നു. ഭയങ്കര നാണമായിരുന്നു. ചെന്നൈയിലായിരുന്നു പഠിച്ചിരുന്നത്. കോജിലേക്കു പോകുന്ന ബസില്‍ ജൂനിയറായിരുന്ന പെണ്‍കുട്ടിയെ ദിവസവും കാണും. ഞങ്ങള്‍ രണ്ടു പേരും ഒരേ റൂട്ടായിരുന്നു. ആ കുട്ടി ഉണ്ടെങ്കിലേ ഞാന്‍ ആ ബസില്‍ കയറുമായിരുന്നുള്ളൂ. അങ്ങനെ ആയിരുന്നെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.
ഒരു ദിവസം തിയറ്ററില്‍ മന്‍മദന്‍ എന്ന പടം കാണുകയായിരുന്നു. അപ്പോള്‍ ആ കുട്ടി കാമുകന്റെ ഒപ്പം പടം കാണാന്‍ വന്നു. ഇതായിരുന്നു എന്റെ ഓര്‍മയിലെ ആദ്യ പ്രണയം’ – ശ്രീനിഷ് പറഞ്ഞു നിര്‍ത്തിയതും ഒരു കൂട്ട ചിരിയായിരുന്നു.
ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ തുടങ്ങിയ പേളി-ശ്രീനിഷ് പ്രണയം ഏറെ ചര്‍ച്ചയായിരുന്നു. വിവാഹം അടുത്തവര്‍ഷം ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞിരുന്നു, ആരാധകര്‍ പ്രിയതാരങ്ങളുടെ വിവാഹത്തിനായുള്ള കാത്തിരിപ്പാലാണ്.
Discussion about this post