വിനായകചിത്രം ‘പ്രണയമീനുകളുടെ കടല്‍’ ന്റെ ഹോര്‍ഡിങ്ങുകള്‍ ചര്‍ച്ചയാവുന്നു. പരിസ്ഥിതി സൌഹാര്ദ്രമായ മാതൃകയിലൂടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഹോര്‍ഡിങ്ങുകള്‍ ഒരുക്കിയത്.
സാധാരണ ഫ്ലക്സുകളെ അപേക്ഷിച്ച് ഏറെ ചെലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോര്‍ഡിങ്ങുകള്‍ക്ക്. എന്നാലും പരിസ്ഥിതിക്ക് ദോഷം വരാതിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഫ്ലക്സുകള്‍ പോലെ കാഴ്ച്ചയില്‍ ഭംഗി തോന്നിക്കുന്നവയല്ല ഹോര്‍ഡിങ്ങുകള്‍ പക്ഷേ സാമൂഹിക പ്രതിബദ്ധത മാനിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുണി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുന്നത്.
വിനായകനൊപ്പം ദിലീഷ് പോത്തന്, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്.
Discussion about this post