മിണ്ടാത്തവരുടെയും കേള്‍ക്കാത്തവരുടെയും അഭിനയം ഇനി വെള്ളിത്തിരയില്‍; ചിത്രം മൗനാക്ഷരങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങി

മിണ്ടാത്തവരുടെയും കേള്‍ക്കാത്തവരുടെയും അഭിനയം ഇനി വെള്ളിത്തിരയില്‍ കാണാം. മൗനാക്ഷരങ്ങള്‍ എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങി. ദേവദാസ് കല്ലുരുട്ടിയാണ് സംവിധാനം. ഒരുപക്ഷെ ആദ്യമായാകും ബധിര, മൂക കലാകാരന്മാരെ മാത്രം അണിനിരത്തി ഒരു ചിത്രമൊരുങ്ങിയത്.

ശബ്ദങ്ങള്‍ അന്യമായ ഒരു കൂട്ടം കലാകാരന്‍മാര്‍. കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലാത്ത ഇവരുടെ പകര്‍ന്നാട്ടം ആണ് മൗനാക്ഷരം എന്ന മലയാള ചലച്ചിത്രം. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗം ആളുകളുടെ അതിജീവനം കൂടിയാണ് ഈ സിനിമ. അതില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവരും ഭാഗവാക്കാവുന്നു.

ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും മന്ത്രി ടിപി രാമകൃഷ്ണന്‍ പുറത്തിറക്കി. സംഗീത പ്രാധാന്യമുള്ള ചിത്രത്തില്‍ ശ്രേയ ജയദീപ്, ബിജു നാരായണന്‍, സിന്ധു പ്രേംകുമാര്‍ എന്നിവര്‍ ഗാനമാലപിക്കുന്നു. ചിത്രം അടുത്ത മാസം തീയറ്റുകളിലെത്തിക്കാനാണ് ശ്രമം.

Exit mobile version