വിജയ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമാണ് തമിഴകത്തിന്. തമിഴകം മാത്രമല്ല, കേരളത്തിലും ആവേശം നാലിരട്ടി തന്നെയാണ്. ഇവിടെയും ആരാധകര്‍ കുറവൊന്നുമല്ല. ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രമാണ് ബിഗില്‍. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്. നടി നയന്‍താരയെ കുറിച്ചുള്ള വിശേഷങ്ങളും ഒപ്പം വരുന്ന ട്രോളുകളും മറ്റും എടുത്ത് പറയാന്‍ അദ്ദേഹം മറന്നില്ല. എന്നാല്‍ പ്രേക്ഷക മനം കവരുന്നത് മറ്റൊന്നാണ്. അത് തന്റെ ആരാധകരെ കുറിച്ചാണ്. വിമര്‍ശകര്‍ തന്റെ ഫോട്ടോയോ ബാനറുകളോ എന്തു വേണമെങ്കിലും നശിപ്പിച്ചോളൂ, പക്ഷേ ആരാധകരുടെ മേല്‍ കൈവെയ്ക്കരുതെന്നാണ്. ഇതാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.
ആരാധകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;
‘അവര്‍ എത്രത്തോളം വിഷമിച്ചോ അത്രയും വിഷമം എനിക്കും ഉണ്ടായി. ചെറിയ ചെറിയ ആഘോഷങ്ങള്‍ അവര്‍ നടത്താറുണ്ട്. ഇതൊക്കെ എന്തിനാണെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. എന്നാല്‍ അത് കേള്‍ക്കാനുള്ള ഒരു ചിന്താഗതിയില്‍ അല്ല അവര്‍. എന്റെ ഫോട്ടോയോ ബാനറോ കീറിക്കളയുകയോ മാറ്റുകയോ ചെയ്‌തോളൂ, പക്ഷേ എന്റെ ആരാധകരുടെ ദേഹത്ത് കൈ വയ്ക്കരുത്. തീയ്യേറ്ററിനകത്ത് അവരുടെ സന്തോഷത്തിനായി ചെറിയ ചെറിയ ആഘോഷങ്ങള്‍ നടത്താറുണ്ട്. അവരുടെ കോപവും ചോദ്യവുമൊക്കെ ന്യായം തന്നെയാണ്. പിന്നെ എന്തിനാണ് അവരുടെ ദേഹത്ത് കൈ വയ്ക്കുന്നത്.’
Discussion about this post