മഞ്ജു വാര്യരുടെ നായകനാവാന്‍ പ്രമുഖ നടന്മാര്‍ ചോദിച്ച പ്രതിഫലം ഞെട്ടിച്ചു; ഒടുവില്‍ സംവിധായകന്‍ തന്നെ ആ വേഷം ഏറ്റെടുത്തു

മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കാന്‍ വേണ്ടി പ്രമുഖ നടന്മാര്‍ ചോദിച്ച പ്രതിഫലം ഞെട്ടിയെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി സമീപിച്ചപ്പോഴാണ് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഞെട്ടിക്കുന്ന പ്രതിഫലം ചോദിച്ചത്. ഒടുവില്‍ സംവിധായകന്‍ തന്നെ ആ വേഷം ഏറ്റെടുക്കുകയാണ് ഉണ്ടായത്.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് തന്റെ പുതിയ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. ആന്റപ്പന്‍ എന്ന കഥാപാത്രമായാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെത്തുന്നത്. എട്ടുദിവസത്തെ അഭിനയത്തിനാണ് പ്രമുഖ നടന്മാര്‍ ഞെട്ടിക്കുന്ന പ്രതിഫലം ആവശ്യപ്പെട്ടത്. ഇത് താങ്ങാന്‍ വയ്യാത്തതിനെ തുടര്‍ന്നാണ് സംവിധായകന്‍ തന്നെ ആ വേഷത്തിലെത്താന്‍ തീരുമാനിച്ചത്.

‘ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമക്ക് ചേരുന്നതായിരുന്നില്ല. ഞാന്‍ എന്റെ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങള്‍ക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകന്‍ ആകാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം’ എന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഇതിനെ കുറിച്ച് പറഞ്ഞത്.

Exit mobile version