സോഷ്യല്‍ മീഡിയ വിടാതെ പിന്തുടരുന്ന താരജോഡികളാണ് സാമന്തയും നാഗചൈതന്യയും.
നീണ്ട പ്രണയത്തിന് ശേഷം 2017ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോയായ ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സാമന്ത വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
ഷോയിലെ അവതാരകയുടെ ചോദ്യവും ഇതിന് സാമന്ത നല്കിയ ഉത്തരവുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷോയില്‍ ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചു. എന്നാല്‍ ഇതിന് ആദ്യം താരം മൗനം പാലിക്കുകയായിരുന്നു. പിന്നെയും അവതാരക ചോദ്യം ആവര്‍ത്തിച്ചു.
വിവാഹ ശേഷം നിങ്ങളുടെ ബെഡ്റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു ആ ചോദ്യം. അപ്പോഴും ചിന്തയില്‍ മുഴുകിയ സാമന്തയോട് നിങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ സമാന്ത സത്യം പറയുകയായിരുന്നു. സത്യത്തിലല് തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നാണ് സാമന്ത പറഞ്ഞത്. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു. ഇത്രയുമേ പറയുന്നുള്ളുവെന്നും ഞാന്‍ ഇതിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞുവെന്നുമാണ് സാമന്ത പറയുന്നത്.
Discussion about this post