സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ഡോക്ടറേറ്റ് നേടിയത് സംഗീതത്തിലല്ല മറിച്ച് ഫിലോസഫിയില്‍ ആണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തില്‍ ആണ് ജാസി ഗിഫ്റ്റ് ഗവേഷണം നടത്തിയത്. അഞ്ച് വര്‍ഷമായിരുന്നു ഗവേഷണം.
കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസി ഗിഫിറ്റിന്റെ ഗവേഷകമാര്‍ഗദര്‍ശി. ഫിലോസഫിയില്‍ എംഫില്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാരംഗത്ത് സംഗീത സംവിധായകനായി എത്തിയത്.
ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ ഗാനങ്ങള്‍ ജാസി ഗിഫ്റ്റിനെ പേരും പ്രശസ്തിയിലേയ്ക്കും നയിച്ചു. ശേഷം, അശ്വാരൂഢന്, ബല്‍റാം വേഴ്സസ് താരദാസ്, പോക്കിരി രാജ, ചൈന ടൗണ്‍, സഞ്ജു വെഡ്സ് ഗീത, വിലയാട്ട് എന്നിങ്ങനെ മലയാളം, തമിഴ്, കന്നട തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ ഒട്ടനവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. 2019 ല്‍ പുറത്തിറങ്ങിയ മാഫി ഡോണയാണ് ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ റിലീസ്.