രണ്‍വീര്‍ സിംഗിന്റെ ‘ഗള്ളി ബോയ്’ ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി

രണ്‍വീര്‍ സിംഗും അലിയ ഭട്ടും തകര്‍ത്ത് അഭിനയിച്ച ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ ആണ് ഇത്തവണ ഓസ്‌കറിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സംവിധായകന്‍ ഫര്‍ഹാന്‍ അക്തറാണ് ഈ കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്.

സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്താണ് തീയ്യേറ്ററുകളിലെത്തിയത്. മുംബൈയിലെ തെരുവില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരു റാപ്പറുടെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന കഥാപാത്രമായാണ് രണ്‍വീര്‍ സിംഗ് ചിത്രത്തിലെത്തിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തിയത്.

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം നടന്നത്. ആദ്യദിനം തന്നെ ചിത്രം ബോക്സ്ഓഫീസില്‍ നിന്ന് നേടിയത് 19.4 കോടി രൂപയാണ്. രണ്ടാഴ്ചകൊണ്ട് ചിത്രം നേടിയത് 220 കോടി രൂപയായിരുന്നു.

Exit mobile version