കൊച്ചി: ഓസ്‌കാറിനായി ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള പട്ടികയില്‍ ഇടംപിടിച്ച് മൂന്ന് മലയാള ചിത്രങ്ങള്‍. ഉയരെ, ആന്റപ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള് എന്നീ മലയാളചിത്രങ്ങളാണ് പട്ടികയിലുളളത്.
സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, വട ചെന്നൈ, ബദായ് ഹോ, ഗല്ലി ബോയ്, ബദ്‌ല, ബുള്‍ബുള്‍ കാന്‍ സിംഗ്, ആനന്ദി ഗോപാല്‍, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ബാന്‍ഡിശാല, ഡിയര്‍ കോമ്രേഡ്, ചാല്‍ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂന്‍, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റില്‍ വിസിറ്റേഴ്‌സ്, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്, ദി താഷ്‌ക്കന്റ് ഫയല്‍സ്, തരിഖ് എ ടൈംലൈന്‍, നാഗര്‍കിര്‍ത്തന്‍, കോന്ധോ, മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005 എന്നിവയാണ് പട്ടികയിലുള്ള 28 ചിത്രങ്ങള്‍.
പല ഭാഷകളിലായി പോയ വര്‍ഷം ശ്രദ്ധേയമായ ചിത്രങ്ങളാണിവ. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിച്ച്, ശക്തമായ രാഷ്ട്രീയം പറയുന്ന സൂപ്പര്‍ ഡീലക്‌സാണ് പട്ടികയില്‍ ഏറെ ശ്രദ്ധേയമായ ചിത്രം.
വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം വടചെന്നൈ, ഇന്ത്യന്‍ ജാതീയതയെ തുറന്നു കാട്ടിയ ആയുഷ്മാന്‍ ഖുറാന ചിത്രം ആര്‍ട്ടിക്കിള്‍ 15, രണ്‍വീര്‍ സിംഗും ആലിയ ഭട്ടും ഒരുമിച്ച ഗള്ളി ബോയ്, റിമ ദാസ് അണിയിച്ചൊരുക്കിയ ബുള്‍ബുള്‍ കാന്‍ സിംഗ്, ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ കഥയില്‍ ഒരുങ്ങിയ മറാഠി ചിത്രം മായ് ഘട്ട് തുടങ്ങിയ ചിത്രങ്ങള്‍ അവസാന പട്ടികയില്‍ പരിഗണിക്കപ്പെട്ടേക്കും.
Discussion about this post