ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ രാജമാതാ ശിവഗാമിയും സൈനികനായ കട്ടപ്പയും ഒന്നിക്കുന്നു. സത്യരാജും രമ്യ കൃഷ്ണനുമാണ് ഈ വേഷത്തില്‍ തകര്‍ത്തഭിനയിച്ചത്. ബാഹുബലിക്ക് ശേഷം രമ്യയും സത്യരാജും വീണ്ടും ഒന്നിക്കുകയാണ്. അതും പ്രണയജോഡികളായിട്ട്.
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം നല്ലൊരു തിരക്കഥ കണ്ടെന്നും ഒരു പാട് ചിരിച്ചെന്നുമാണ് രമ്യ കൃഷ്ണന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഫിജി ദ്വീപിലാണ്. ഒരു കുടുംബം പോലെയായിരുന്നു ഷൂട്ടിംഗിന് പോയതെന്നും പാക്കപ്പ് പറഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ നായകന്‍ ജയ് ആണ്. നിവേദിത, ജയറാം, ഷാം, നാസര്‍, ശിവ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post