സംരക്ഷിക്കാനുള്ള നിയമം അവര്‍ ചൂഷണം ചെയതു..! സ്ത്രീത്വത്തിന്റെ വില നഷ്ടപ്പെടുത്തി; പരാതി കൊടുക്കാന്‍ ചെന്ന തന്നെ അവര്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു വെളിപ്പെടുത്തലുമായി നടന്‍

മീടൂ പോലുള്ള ക്യാംപെയിനുകള്‍ നല്ലതു തന്നെ എന്നാല്‍ ചില സമയങ്ങളില്‍ ചൂഷണം ചെയ്യാനും ചില സ്ത്രീകള്‍ ശ്രമിക്കറുണ്ട്. ഒരു വര്‍ഷം മുമ്പ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സീരിയല്‍ താരം ഡോ. ഷാജു രംഗത്ത്.

‘ഒരു വര്‍ഷം മുമ്പ് ഐഎഫ്എഫ്‌കെയുടെ സമയത്താണ് സംഭവം. സിനിമ കാണാന്‍ പോകുംവഴി എന്റെ വണ്ടിയില്‍ മറ്റൊരു വണ്ടി തട്ടി. വണ്ടിയില്‍ നിന്നിറങ്ങിച്ചെന്നു. മുന്നിലിരിക്കുന്ന രണ്ട് പുരുഷന്മാര്‍ മദ്യപിച്ചിരുന്നതായി തോന്നി. ‘മദ്യപിച്ചിട്ടുണ്ടോ, നിങ്ങള്‍ക്ക് കണ്ണ് കാണില്ലേ’ എന്ന് ചോദിച്ചു. അപ്പോഴാണ് പിന്‍സീറ്റില്‍ ഒരു പെണ്‍കുട്ടിയെ കണ്ടത്. കുടുംബമായി യാത്ര ചെയ്യുകയാവും എന്ന് കരുതി അവിടെവെച്ച് സംസാരിക്കേണ്ട എന്ന് തീരുമാനിച്ചു. വിഷയം പോലീസ് സ്റ്റേഷനിലെത്തി.

എന്നാല്‍ സംഗതി സ്റ്റേഷനിലെത്തിയതും വിഷയം മാറി മറിഞ്ഞു. പരിചയമുള്ള ഒരു പോലീസുകാരന്‍ അടുത്ത് വന്ന് വണ്ടിക്ക് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന് ചോദിച്ചു. 5000 രൂപയുടെ പണിയുണ്ടാകും എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഈ കേസ് വേണ്ടെന്ന്. അപ്പോള്‍ കാര്യം മനസ്സിലായില്ല. പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്. ”സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ ആ പെണ്‍കുട്ടിയെക്കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയായിരുന്നു വണ്ടിയിലുണ്ടായിരുന്ന ആളുകള്‍. വണ്ടി തട്ടിയപ്പോള്‍ ദേഷ്യപ്പെട്ട ഞാന്‍ അവരുടെ വണ്ടിയുടെ ഡോര്‍ തുറന്ന് പെണ്‍കുട്ടിയെ അസഭ്യം വിളിച്ചെന്നാണ് പരാതി. ആ പരാതി പോലീസ് സ്വീകരിച്ചാല്‍ ഞാന്‍ പ്രതിയാകും. എനിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തും.

”പിന്നെ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. വളരെ ഇളിഭ്യനായി ഞാന്‍ സ്റ്റേഷനില്‍ നിന്നിറങ്ങിപ്പോന്നു. സംരക്ഷണം നല്‍കുന്ന നിയമങ്ങളെ എത്ര മോശമായാണ് വളച്ചൊടിക്കുന്നത്. പിന്നീട് പ്രതികരിക്കാന്‍ തന്നെ ഭയമായി, സ്ത്രീ പീഡനക്കേസില്‍ അകത്തുപോകേണ്ടി വരും എന്ന ഭയമാണിപ്പോള്‍, ഷാജു പറഞ്ഞു.

Exit mobile version