മലയാള ചലച്ചിത്ര താരം ഭഗത് മാനുവൽ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാൻ ആണ് വധു. വിവാഹചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ‘ഇനിയുള്ള എന്റെയാത്രയിൽ കൂട്ട് വരാൻ ഒരാൾ കൂടി..ഞങ്ങൾക്കായി പ്രാർത്ഥിക്കണം’- വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ഭഗത് കുറിച്ചു.
ഭഗത്തിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ ഒരു മകൻ ഉണ്ട്.
വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത പുതുമുഖങ്ങൾ അണിനിരന്ന മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗതും സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ക്രാന്തി, ആട്-3 എന്നിവയാണ് ഭഗതിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.