മണിരത്നം ചിത്രം അലൈയ്പ്പായുതേ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ആരാധകര്‍ സ്നേഹത്തോടെ ‘മാഡി’ എന്ന് വിളിക്കുന്ന മാധവന്. തന്റെ ഒരു ആരാധിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മാധവന് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘എന്ത് ഹോട്ടാണ് ഇയാള്‍. കരച്ചില് വരുന്നു, എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹോട്ട് ആകാന്‍ പറ്റുന്നത്?’ എന്നാണ് മാധവന്റെ ഫോട്ടോയ്ക്ക് ആരാധിക കുറിച്ചത്. ഇതിന് താരം നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ‘രണ്ടു വര്‍ഷം മുമ്പുള്ള ചിത്രമാണിത്. എനിക്കിത് കാണുമ്പോള്‍ കരയാന്‍ തോന്നുന്നുണ്ട്. എങ്ങനെയെങ്കിലും ആ ലുക്ക് തിരിച്ചു പിടിക്കണം’ എന്നാണ് മാഡി നല്കിയ മറുപടി.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ നമ്പിനാരായണനായി എത്തുന്നതും മാധവനാണ്.
Discussion about this post