സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ശില്‍പ ഷെട്ടി. തങ്ങളുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ താരം മറക്കാറില്ല. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ശില്‍പ ഷെട്ടി കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഡാന്‍സിനിടയില്‍ പാത്രങ്ങള്‍ എറിഞ്ഞ് ഉടയ്ക്കുന്നുണ്ട്. ദുബായിയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വീഡിയോ. ഈ പ്രവൃത്തിക്കെതിരെയാണ് രൂക്ഷമായി വിമര്‍ശനങ്ങള്‍ ഉയരുന്നത്.
പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ പ്രവൃത്തിയെന്നാണ് പലരും പറയുന്നത്. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും ചോദ്യം ഉയരുന്നുണ്ട്. കൂടാതെ ഇത് നിരുത്തരവാദിത്വപരമായ പ്രവൃത്തിയാണെന്നും പലരും പറയുന്നു.
Discussion about this post