മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് കാപ്പാന്. ചിത്രത്തിന്റെ കേരളാ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. വലിയ അര്‍പ്പണമുള്ള കലാകാരനാണ് സൂര്യ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കേരള ലോഞ്ച് വേദിയില്‍ സംസാരിക്കവെ പറഞ്ഞത്.
‘വലിയ അര്‍പ്പണമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷംകൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം തന്റെ സിനിമകള്‍ക്കുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍… ഞാന്‍പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ചിത്രത്തിലെ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടുണ്ട്. ഒരു എസ്പിജി ഓഫീസറുടെ കൂടെ പോയി നിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ അര്‍പ്പണത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് മോഹന്‍ലാല്‍ വേദിയില്‍ വെച്ച് സൂര്യയെ കുറിച്ച് പറഞ്ഞത്.
കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളിലെത്തും. മോഹന്‍ലാല്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയി എത്തുന്ന ചിത്രത്തില്‍ എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ എത്തുന്നത്. ആര്യ, സയ്യേഷ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post