ഗാനഗന്ധര്‍വ്വന്റെ സ്വരമാധുര്യമുള്ള ഗായകന് അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. എറണാകുളം സ്വദേശി വിസ്മയ ശ്രീയാണ് അഭിജിത്തിന്റെ പ്രതിശ്രുത വധു.
പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്സ് ഡേ യില്‍ അഭിജിത്ത് ആലപിച്ച ഗാനം വൈറലായിരുന്നു. മലയാളവും തമിഴും തെലുങ്കും ഉള്‍പ്പെടെയുള്ള പതിനഞ്ചോളം സിനിമകളില്‍ ഇതിനോടകം അഭിജിത്ത് പാടിയിട്ടുണ്ട്. ലണ്ടനിലും സ്വിറ്റ്സര്‍ലന്‍ഡിലും ഓസ്ട്രേലിയയിലും തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഗാനമേളകളില്‍ പങ്കെടുത്തു.
കിഴക്കേ കല്ലട ചിറ്റുമല സ്വദേശി വിജയന്റെയും പ്രസന്നയുടെയും മകനാണ് അഭിജിത്ത്. അച്ഛന് വിജയന് ചെറിയൊരു വര്‍ക്ക്ഷോപ്പ് നടത്തുന്നു. കൊല്ലം ചാപ്റ്റര്‍ കോളേജില്‍ ബി.കോമിന് പഠിക്കുന്ന സമയത്താണ് അഭിജിത്തിന്റെ കഴിവുകള്‍ അധ്യാപകരും സഹപാഠികളും തിരിച്ചറിഞ്ഞത്.
Discussion about this post