വിവേക് ഒബ്‌റോയി നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘പിഎം നരേന്ദ്ര മോഡി’യ്ക്ക് ശേഷം മോഡിയുടെ ജീവിത കഥയുമായി മറ്റൊരു ചിത്രം കൂടി വരുന്നു. ‘മാന്‍ ബൈരഗി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഡിയുടെ ജന്മദിനമായ ഇന്ന് അക്ഷയ് കുമാറാണ് പുറത്തുവിട്ടത്.
സഞ്ജയ് ത്രിപാതിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരാള്‍ എങ്ങനെ ഒരു രാജ്യത്തിന്റെ കരുത്തനായ നേതാവായി മാറി എന്നതാണ് ചിത്രത്തിന്റെ പ്രമേയം. നരേന്ദ്ര മോഡിയുടെ യൗവന കാലത്തെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സഞ്ജയ് ലീല ഭന്‍സാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post