വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മനോഹരം’. പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീതിനൊപ്പം സംവിധായകരായ വികെ പ്രകാശും ബേസില്‍ ജോസഫും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ വിനീത് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
‘ഇപ്പോള്‍ ഞാനും ബേസിലുമാണ് കൂടുതല്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജൂഡുമായിട്ട് എനിക്ക് ഒന്നു രണ്ട് ദിവസത്തെ കോമ്പിനേഷന്‍ സീന്‍ മാത്രമേ ഉണ്ടായിരുന്നു. ബേസിയായിട്ട് ഇടയ്ക്കിടയ്ക്ക് ഉണ്ട്. ഞങ്ങള്‍ സെറ്റില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിങ്ങനെ പറയും നമ്മള്‍ രണ്ട് സംവിധായകര്‍ പടമൊന്നും ചെയ്യാണ്ട് അഭിനയിച്ച് നടക്കാണെന്ന്. അവന്‍ സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തില്‍ ഞാന്‍ നടനായിരുന്നു. തിരയില്‍ എന്റെ അസിസ്റ്റന്റായിരുന്നു ബേസി. ഇടയ്ക്ക് ഓര്‍ക്കുമ്പോള്‍ ഇതൊക്കെ രസമുള്ള കാര്യങ്ങളാണ്’ എന്നാണ് അഭിമുഖത്തില്‍ വിനീത് പറഞ്ഞത്.
ടെക്‌നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. അപര്‍ണ ദാസ് ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ദീപക് പരംബോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എകെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post