ഒരോ വിവാഹവാര്‍ഷികവും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. അത്തരത്തില്‍ ഭാര്യയ്ക്ക് കിടിലന്‍ സര്‍പ്രൈസൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് ഗഫൂര്‍ വൈ ഇല്ല്യാസ്.
പ്രിയതമയുടെ എക്കാലത്തെയും വലിയ ആഗ്രഹം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണണമെന്ന ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഗഫൂര്‍. മമ്മൂക്കയെ കാണണം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കുക മാത്രമല്ല അദ്ദേഹത്തോടൊപ്പം നിന്ന് ഭാര്യയോടും മകളോടുമൊപ്പം ചിത്രവുമെടുത്തു. ഗഫൂര്‍ തന്നെയാണ് സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
‘പരീത് പണ്ടാരി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗഫൂര്‍ വൈ ഇല്ല്യാസ്. ‘മാര്‍ളിയും മക്കളും’ എന്ന പുതിയ ചിത്രമാണ് ഗഫൂറിന്റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്:
പ്രിയ പത്നിക്ക് വിവാഹ വാര്‍ഷികത്തിന്റെ സര്‍പ്രൈസ്
വിവാഹം കഴിഞ്ഞ നാളുകളില്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന ചോദ്യത്തിന് പ്രിയപ്പെട്ടവളുടെ ഉത്തരം ”മമ്മൂക്കയെ ഒന്ന് നേരില്‍ കാണണം” എന്നതായിരുന്നു! ജീവനോളം ഇഷ്ടമാണ് അവള്‍ക്ക് മമ്മൂക്കയെ ! വിവാഹ വാര്‍ഷിക ദിനത്തില്‍ ഷൈലോക്കിന്റെ ഡയറക്ടര്‍ പ്രിയപ്പെട്ട സുഹ്യത്ത് അജയ് വാസുദേവിനോടൊപ്പം ചേര്‍ന്ന് മമ്മൂക്ക എന്ന ഇതിഹാസത്തെ തൊട്ടടുത്ത് കാണിച്ച് സര്‍പ്രൈസ് ബ്ളാസ്റ്റ് ചെയ്യാന്‍ പ്ളാനിട്ടെങ്കിലും പദ്ധതി അവള്‍ക്ക് പനിയെ തുടര്‍ന്ന് പാളി ! പിന്നെ ഇന്ന് ചുമ്മാതൊന്ന് കറങ്ങാനെന്ന് പറഞ്ഞ് വിളിച്ചോണ്ട് നേരെ പോയത് ഷൈലോക്കിന്റെ സെറ്റിലേക്ക് ! അപ്രതീക്ഷിതമായ് തൊട്ടുപുറകില്‍ നിന്ന മമ്മൂക്കയെ കണ്ട് അവളുടെ കണ്ണ് തള്ളി ! ആമുഖവുമായ് പ്രിയപ്പെട്ട ഷാജോണ്‍ ചേട്ടന് അവളെ പ്രസന്റ് ചെയ്തപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് നിന്നാണ് ഞങ്ങളെ സ്വീകരിച്ചത് എന്നത് കണ്ണ് നിറഞ്ഞുപോയ നിമിഷമാണ്…..മലയാളത്തിന്റെ മഹാത്ഭുതത്തോടൊപ്പം വിശേഷം പറഞ്ഞ് നിന്ന ആ അഞ്ച് മിനിറ്റ് വാ പൊളിച്ച് അടിമുടി മമ്മൂക്കയേയും നോക്കി ഒറ്റ നില്പായിരുന്നു പ്രിയപ്പെട്ടവള്‍ ! എന്തൊര് വിനയമാണ് മമ്മൂക്ക നിങ്ങള്‍….എന്തൊര് അത്ഭുതമാണ് മമ്മൂക്ക നിങ്ങള്‍…..വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കുന്നതും …മമ്മൂക്കയെ നോക്കി ഇരിക്കുന്നതും ഒരു അത്ഭുതമാണ് എന്ന് പറയുന്നത് എത്രയോ ശരിയാണ് ! ഞങ്ങളുടെ കല്ല്യാണത്തിന് മമ്മൂക്ക വരുമോന്ന് ചോദിച്ചവരോട് , മമ്മൂക്ക എത്തി…ഞങ്ങളോടൊപ്പം മാത്രമല്ല ഞങ്ങളുടെ പൊന്ന് മോളുടെ അടുത്തേക്കും….അഞ്ച് മിനിറ്റ് ചിലവിടാന്‍….ഒരു ഫോട്ടോ എടുക്കാന്‍… ക്യത്യം വിവാഹ വാര്‍ഷികത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസങ്ങളില്‍ എന്നതാണ് സന്തോഷം …ഒത്തിരി നന്ദി പ്രിയപ്പെട്ട ഷാജോണ്‍ ചേട്ടനോട്…ഒത്തിരി കടപ്പാട് ഷൈലോക്കിന്റെ മാസ്സ് ഡയറക്ടര്‍ പ്രിയപ്പെട്ട സുഹ്യത്ത് അജയ് വാസുദേവിനോട് Ajai Vasudev ….”സസ്നേഹം ഗഫൂര്‍ വൈ ഇല്ല്യാസ് & ഫാമിലി ‘
Discussion about this post