നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനായി ഒരുക്കിയ ‘മൂത്തോന്‍’ എന്ന ചിത്രത്തിന് ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. സംവിധായിക എന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു മൂത്തോന്‍ എന്നാണ് ഗീതു മോഹന്‍ദാസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
‘ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ഒരുപാട് ലെയറുകളുള്ള സിനിമയാണിത്. ഒരു സംവിധായിക എന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇത്. നിവിന്‍ പോളി കഥാപാത്രത്തെ പൂര്‍ണമായും എനിക്ക് വിട്ടു തന്നു. പ്രേക്ഷകര്‍ നിവിനില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചിരിക്കില്ല’ എന്നാണ് ഗീതു അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം തനിക്ക് സ്ത്രീ സംവിധായിക എന്നറിയപ്പെടുന്നതില്‍ താല്‍പര്യമില്ലെന്നും സിനിമയ്ക്ക് ലിംഗഭേദമില്ലെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. ‘ലയേഴ്‌സ് ഡയസിനു’ ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടൊറൊന്റോയില്‍ വെച്ച് നടന്നത്. റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുംബൈയിലെ കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
Discussion about this post