മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ കാപ്പാന് കോപ്പിയടി വിവാദത്തില്‍ പെട്ടത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ എഴുത്തുകാരന് ജോണ്‍ ചാര്‍ലി നല്കിയ കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം ഇത്തരത്തില്‍ വ്യാജ പരാതി നല്‍കിയതിന് ജോണ്‍ ചാര്‍ലിക്കെതിരെ മാനനഷ്ടത്തിനു കേസ് നല്‍കുമെന്നാണ് ചിത്രത്തിന്റെ സംവിധായകന് കെവി ആനന്ദ് പറഞ്ഞത്.
ഇത്തരത്തില്‍ വ്യാജപരാതികള്‍ ഉയര്‍ന്നുവരുന്നത് മൂലം യഥാര്‍ത്ഥ കോപ്പിയടി പരാതികളുടെ വിശ്വാസ്യതയാണ് നഷ്ടമാവുന്നതെന്നും അടിസ്ഥാനരഹിതമായ പരാതിയുടെ പേരില്‍ നമ്മള് ഇത്രയും നാള് കൊണ്ട് ഉണ്ടാക്കിയെടുത്ത സല്‍പ്പേരും ചിത്രത്തിനായി നടത്തിയ കഠിനാധ്വാനവുമെല്ലാം നശിച്ചു പോവുകയാണെന്നും ഇതിന്റെ പേരില്‍ അപമാനിക്കപ്പെട്ടത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നുമാണ് കെവി ആനന്ദ് പറഞ്ഞത്.
ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളിലെത്തും. സയേഷ സൈഗാളാണ് ചിത്രത്തിലെ നായിക. സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post