മലയാളത്തിന്റെ പ്രിയ നായിക ശിവദ അമ്മയായി. താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കുറച്ച് കാലങ്ങളായി ശിവദ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനുള്ള വിശദീകരണം എന്ന് പറഞ്ഞാണ് താരം അമ്മയായ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 20 നാണ് ശിവദയ്ക്കും മുരളികൃഷ്ണനും മകള്‍ ജനിച്ചത്. എന്നാല്‍, ഈ സന്തോഷവാര്‍ത്ത ആരാധകരുമായി താരം പങ്കുവെച്ചത് തിരുവോണദിനത്തിലാണ്. അരുന്ധതി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്നും ശിവദ പോസ്റ്റില്‍ വ്യക്തമാക്കി.
ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായാണ് ശിവദയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളില്‍ താരം ചുരുങ്ങിയ കാലത്തിനുള്ളില്‍ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകമാണ് ശിവദയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.
Discussion about this post