നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനായി ഒരുക്കിയ ‘മൂത്തോന്’ എന്ന ചിത്രത്തിന് ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗംഭീര സ്വീകരണം. ‘ലയേഴ്സ് ഡയസിനു’ ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടൊറൊന്റോയില്‍ വെച്ച് നടന്നത്.
നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അലന് മാക്അലക്സ്, അജയ് ജി റായ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലും മൂത്തോന് പ്രദര്‍ശിപ്പിക്കുന്നുണ്ട്.
നിവിനെ കൂടാതെ റോഷന് മാത്യു, ദിലീഷ് പോത്തന്, സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മുംബൈയിലെ കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
Discussion about this post