നടന് പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയത് വലിയ വാര്‍ത്ത ആയിരുന്നു. ട്രോളന്മാരും സോഷ്യല്‍ മീഡിയയും ഈ വാര്‍ത്ത ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലംബോര്‍ഗിനിയില്‍ റൈഡ് തരാമോ എന്ന ആരാധികയുടെ ചോദ്യത്തിന് പൃഥ്വിരാജ് നല്കിയ മറുപടി ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ആരാധിക താരത്തോട് ഈ ചോദ്യം ചോദിച്ചത്. ‘ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചിയിലെ റോഡിലൂടെ നിങ്ങളെ ലംബോര്‍ഗിനിയില്‍ കയറ്റി ഞാന്‍ കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്’ എന്നാണ് പൃഥ്വി ഇതിന് നല്കിയ മറുപടി.
ലംബോര്‍ഗിനി എത്ര വേഗതയില്‍ ഓടിച്ചിട്ടുണ്ടെന്നും പരിപാടിയില്‍ ആരാധകര്‍ താരത്തോട് ചോദിച്ചിരുന്നു. ‘ഇവിടെ നിന്ന് കൊച്ചിയിലെ എന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര വേഗതയില്‍ പോകാമോ അത്രയും വേഗതയില്‍ മാത്രമേ ലംബോര്‍ഗിനിക്കും പോകാന്‍ കഴിയൂ. അതാണ് നമ്മുടെ റോഡിന്റെ അവസ്ഥയുടെ യാഥാര്‍ഥ്യം’ എന്നാണ് താരം ഇതിന് നല്കിയ മറുപടി.
Discussion about this post